നന്തിക്കര: മേയ് 25 മുതൽ 31 വരെ നന്തിക്കരിയൽ നടക്കുന്ന കളിമുറ്റമൊരുക്കാം പദ്ധതിയുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അദ്ധ്യക്ഷനായി. ഇരിങ്ങാലക്കുട ഡി.ഇ.ഒ എൻ.ഡി. സുരേഷ് പദ്ധതി വിശദീകരിച്ചു. കവിത സുനിൽ, നന്ദിനി സതീശൻ, രാധ വിശ്വംഭരൻ, ഡോ.എൻ.കെ. ബിനോയ്, വി.ബി. സിന്ധു, പ്രിൻസിപ്പൽമാരായ കെ. ഹേമ, ആർ. രാജലക്ഷ്മി, എം.കെ. അശോകൻ, ഷൈനി ശ്രീനിവാസൻ, എം.ആർ. ഭാസ്‌കരൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത്, പൊതു വിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷൻ എന്നിവർ സംയുക്തമായയാണ് കളിമുറ്റമൊരുക്കാം പദ്ധതി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2ന് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്് മാസ്റ്റർ നിർവഹിക്കും. ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയാവും.