പാവറട്ടി: ഇറിഗേഷൻ വകുപ്പിന്റെ കെടുകാര്യസ്ഥത കൊണ്ടും വളയം കെട്ട് തുറന്നതിലെ അശാസ്ത്രീയത കൊണ്ടും തകർന്ന ഏനാമാവ് റഗുലേറ്റർ റോഡ് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ സന്ദർശിച്ചു. കാലവർഷം കനത്തതോടെ വളയംകെട്ട് തുറന്നുവിട്ടതിലെ അപാകതയാണ് റോഡ് തകരാൻ കാരണമായതെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ആരോപിച്ചു. അലംഭാവമാണ് ഈ റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്നും ഇതിന്റെ മുഖ്യ കാരണക്കാരായ ഇറിഗേഷൻ വകുപ്പിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സ്ഥലം എം.എൽ.എ ജനങ്ങളോട് തെറ്റ് ഏറ്റ് പറയണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഇതിനെതിരെ ശക്തമായ ജനകീയ സമരങ്ങളുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നോട്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. മണലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ജി. അശോകൻ, ഡി.സി.സി സെക്രട്ടറി കെ.കെ. ബാബു, മണലൂർ മണ്ഡം കോൺഗ്രസ് പ്രസിഡന്റുമാരായ എം.വി. അരുൺ, കെ.കെ. പ്രകാശൻ, വെങ്കിടങ്ങ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മണികണ്ഠൻ മഞ്ചറമ്പത്ത്, വെങ്കിടങ്ങ് പഞ്ചായത്ത് മെമ്പർമാരായ സോമൻ വെണ്ണെങ്ങോട്ട്, മിനി ബാബു, കോൺഗ്രസ് നേതാക്കളായ ബാബു പതിയാന, കെ.ആർ. പോൾസൺ, ഹക്കിം കണ്ണോത്ത്, ഷെയ് ഷൽ കെട്ടുങ്ങൽ, അഡ്വ.സുഷിൽ, പി.എ.റഷീദ് എന്നിവർ ഡി.സി.സി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.