തൃപ്രയാർ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതി, കൃഷി സൗഹ്യദ ചങ്ങല, തനത് കാർഷിക വിള നടീൽ എന്നിവയുടെ നാട്ടിക പഞ്ചായത്ത് തല ഉദ്ഘാടനം നാട്ടിക ശ്രീനാരായണ കോളേജിൽ സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ അദ്ധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.ജെ. കുര്യാക്കോസ് പദ്ധതി വിശദീകരണം നടത്തി. തനത് കാർഷിക വിളകളായ അടതാപ്പ്, കാച്ചിൽ, മധുരച്ചേമ്പ്, ചെറുകിഴങ്ങ്, കൂവ എന്നിവയുടെ നടീൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ നടത്തി. പഞ്ചായത്ത് വൈസ് പ്രസിസന്റ് രജനി ബാബു, കെ.സി. ഷൺമുഖൻ, കെ.കെ. സന്തോഷ്, കെ.ആർ. ദാസൻ, റസീന ഖാലിദ്, സുരേഷ് ഇയ്യാനി, സി.എസ്. മണികണ്ഠൻ, ഗ്രീഷ്മ സുഖിലേഷ് തുടങ്ങിയവർ ചേർന്ന് കൃഷി സൗഹൃദ ചങ്ങല തീർത്തു. തുടർന്ന് കൃഷിയും അനുബന്ധ പ്രവൃത്തികളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാമ്പയിൻ നടത്തി. കൃഷി ഓഫീസർ എൻ.വി. ശുഭ, കൃഷി അസിസ്റ്റന്റ് കെ.ആർ. ജിതിൻ, ബാങ്ക് മാനേജർ രമ്യ എന്നിവർ സംസാരിച്ചു.