ചാലക്കുടി: കുന്നിശ്ശേരി രാമൻ സ്മാരക കലാഗൃഹത്തിന്റെ വാർഷികാഘോഷം ഇന്ന് വൈകിട്ട് 4ന് എസ്. എൻ. ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി നിർവഹിക്കും. ഡോ.ആർ.എൽ.വി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ വി. ഒ. പൈലപ്പൻ, ചലച്ചിത്ര താരം ശ്രീരേഖ സന്ദീപ്, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് എന്നിവർ വിവിധ ചടങ്ങുകൾ നിർവഹിക്കും. ഗുരു ആർ.എൽ.വി. ആനന്ദ്, കലാമണ്ഡലം ജയാആനന്ദ്, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിക്കും. ഭാരവാഹികളായ ആർ.എൽ.വി രാമകൃഷ്ണൻ, ദിവ്യ, ആശാ വിനോദ്, അജീന രാജീവ്, സിനിയ വിബിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.