കൊടുങ്ങല്ലൂർ: നീണ്ട അദ്ധ്യാപന ജീവിതത്തിന് വിരാമമിട്ട് എം.എം. ഷീജ ടീച്ചറും വി. മനോജ് മാസ്റ്ററും നാരായണ മംഗലം യൂണിയൻ എൽ.പി സ്‌കൂളിൽ നിന്നും പടിയിറങ്ങി. കോഴിക്കുളങ്ങര ബാലോദയ സഭ ഹാളിൽ ഇരുവരെയും അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങ് വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദേശീയ തലത്തിൽ അംഗീകാരം നേടിയ അദ്ധ്യാപകനാണ് വി. മനോജ് മാസ്റ്റർ. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ ടീച്ചർ അദ്ധ്യക്ഷയായ ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, നഗരസഭാ വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ മദനമോഹൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ വിനീത ടിങ്കു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.വി. വിജി ടീച്ചർ, പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ജി. മുരളീധരൻ എന്നിവർ ഉപഹാര സമർപണം നടത്തി. സിംല വിജു, കെ.എസ്. രമ്യ, ശ്രീലക്ഷ്മി ബിജോയ്, സി.കെ. സുലേഖ തുടങ്ങിയവർ സംസാരിച്ചു.