പാവറട്ടി: മുല്ലശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ എൻ.ഷൈലജ, കെ.ആർ. ശോഭ ടീച്ചർ എന്നിവർക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം 2 ന് യാത്രയപ്പ് നൽകും. സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന യാത്രഅയപ്പ് സമ്മേളനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനാകും. പൂർവ വിദ്യാർത്ഥിയായ ലളിതകലാ അക്കാഡമി ചെയർമാൻ മുരളി ചീരോത്ത് മുഖ്യാതിഥിയാകും. സമ്മേളനാന്തരം വിവിധ കലാ പരിപാടികൾ ഉണ്ടായിരിക്കുമെന്ന് പി.ടി.എ പ്രസിഡന്റ് ഒ.എസ്. പ്രദീപും പ്രധാന അദ്ധ്യാപിക ടി.വി. ഹേമലതയും അറിയിച്ചു.