sathyan-

തൃശൂർ: കലാരംഗത്ത് ഉൾപ്പെടെയുള്ളവർ കൃഷിയിടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും വിഷരഹിതവും, സുരക്ഷിതവുമായ ഭക്ഷണം ഉറപ്പ് വരുത്തണമെങ്കിൽ കൃഷിയിലേക്ക് ഇറങ്ങിയേ തീരൂവെന്നും സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു. കാർഷിക സർവകലാശാലയുടെ തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ ഭാഗമായ മാതൃകാ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കൃഷി ആയാസരഹിതമാക്കാൻ സഹായിക്കുന്ന കെ.വി.കെ തയ്യാറാക്കിയ ലഘുലേഖകൾ പ്രകാശനം ചെയ്തു. കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ.ജയശ്രീ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ മാതൃകാ കൃഷിത്തോട്ടത്തിന്റെ ഉദ്ഘാടനം മാടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രശാന്ത്, കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.എ.ലത, ഒല്ലൂക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടർ സത്യവർമ്മ എന്നിവർ പ്രസംഗിച്ചു.

1000​ ​ച​ക്ക​കൾ സൗ​ജ​ന്യ​മാ​യി​ ​ന​ൽ​കും

തൃ​ശൂ​ർ​:​ ​ത​ന്റെ​ ​കൃ​ഷി​യി​ടത്തിലെ​ 45​ ​പ്ലാ​വു​ക​ളി​ലു​ള്ള​ ​ആ​യി​ര​ത്തി​ലേ​റെ​ ​ച​ക്ക​ക​ൾ​ ​സൗ​ജ​ന്യ​മാ​യി​ ​ന​ൽ​കു​മെ​ന്ന് ​ടോം​യാ​സ് ​അ​ഡ്വ​ർ​ടൈ​സിം​ഗ് ​ഉ​ട​മ​ ​തോ​മ​സ് ​പാ​വ​റ​ട്ടി​ ​അ​റി​യി​ച്ചു.​ ​പ്ലാ​വി​ൽ​ ​ക​യ​റി​ ​ച​ക്ക​യി​ട്ട് ​കൊ​ണ്ടു​പോ​കാം.​ ​ന​മ്പ​ർ​:​ 98460​ 25345.