bus
ചാലക്കുടി കാർമ്മൽ സ്‌കൂളിലെ വാഹനങ്ങൾ പരിശോധിച്ച് ജോ.ആർ.ടി.ഒ: വി. സന്തോഷ്‌കുമാർ അടയാള മുദ്ര പതിപ്പിക്കുന്നു.

ചാലക്കുടി: പുതു അദ്ധ്യായന വർഷത്തിൽ നിരത്തിലിറക്കുന്ന സ്‌കൂൾ വാഹനങ്ങൾ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടികൾ ആരംഭിച്ചു. കാർമ്മൽ സ്‌കൂളിലെ വാഹനങ്ങൾക്ക് യോഗ്യതാ മുദ്ര പതിപ്പിച്ച് ജോ.ആർ.ടി.ഒ: വി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം. രമേഷ് ,സാൻജോ വർഗീസ് എന്നിവർ ഡ്രൈവർമാർക്ക് നിർദ്ദേശങ്ങൾ നൽകി. അസി.എം.വി.ഐമാരായ ബേബി ജോസഫ്, മിൽജി തോമസ്, സഫർ ഇക്ബാൽ, മെൽവിൻ ജോൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.