ഫൈവ് സ്റ്റാർ അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റിന്റെ പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി. ഉദ്ഘാടനം ചെയ്യുന്നു.
മറ്റത്തുർ: ചുങ്കാലിലെ ഏതാനും കുടുംബശ്രീ പ്രവർത്തകർ 16 വർഷം മുമ്പ് കുടുംബശ്രി ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫൈവ് സ്റ്റാർ അമൃതം ഫുഡ് സപ്ലിമെന്റ് യൂണിറ്റിന് പുതിയ കെട്ടിടമായി. പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ ഡി.എം.സി രാധാകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. ഫുഡ് സേഫ്ടി ഓഫീസർ ഡോ. ഷാലിമ ഷുക്കൂർ മുഖ്യാതിഥിയായി. ജില്ലാമിഷൻ ഡി.പി.എം ആദർശ്, വാർഡ് അംഗങ്ങളായ ബിന്ദു മനോജ്കുമാർ,ഷൈനി ബാബു, സി.ഡി.എസ് ചെയർപേഴ്‌സൺ സുനിത ബാലൻ, ഐ.സി.ഡി.എസ് സി.ഡി.പി.ഒ എം.നിഷ, സൂപ്പർവൈസർമാരായ രെജില, ബിജി, അമൃതം ഫുഡ് ജില്ലാ കൺസോർഷ്യം പ്രസിഡന്റ് ഷൈജ ബാബു, സെക്രട്ടറി സിന്ധു, ഗോപികൃഷ്ണൻ, ജയശ്രീ രാജൻ എന്നിവർ പങ്കെടുത്തു. കൊടകര ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകൾ കൂടാതെ നടത്തറ ഗ്രാമപഞ്ചായത്തിലും മറ്റത്തൂരിലെ അമൃതം ഫുഡ് ഫൈവ് സ്റ്റാർ യൂണിറ്റിൽ നിന്നും ഐ.സി.ഡി.എസ് വഴിയാണ് അമൃതം ഫുഡ് വിതരണം ചെയ്തു വരുന്നത്. ചുങ്കാലിലെ നസിമ സുധീർ, ജയശ്രീ രാജൻ, ഷാജിമോൾ ബാലൻ, പ്രിയ സുരേഷ്, ശാലിനി ജോയ് എന്നിവരാണ് ഈ യൂണിറ്റ് ആരംഭിച്ചത്.