ചാലക്കുടി: പുതിയ അദ്ധ്യയന വർഷത്തിന്റെ മുന്നോടിയായി വിദ്യാഭ്യാസ ഉപജില്ലയുടെ ആഭിമുഖ്യത്തിൽ കളിമുറ്റം ഒരുക്കാം പദ്ധതി ആരംഭിച്ചു. ഗവ. ഈസ്റ്റ് ചാലക്കുടി എൽ.പി സ്‌കൂളിൽ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് അദ്ധ്യക്ഷനായി. എ.ഇ.ഒ: കെ.വി. പ്രദീപ് കുമാർ, ഹെഡ്മിസ്ട്രസ് ഐ.എൻ. ശ്രീജ, പി.ടി.എ പ്രസിഡന്റ് ഇന്ദു രതീഷ്, ട്രെയിനർ സൗമ്യ മേനോൻ എന്നിവർ പ്രസംഗിച്ചു.