annual-day

വെള്ളാങ്ങല്ലൂർ മർച്ചന്റ്‌സ് അസോസിയേഷൻ വാർഷിക പൊതുയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

വെള്ളാങ്ങല്ലൂർ: മർച്ചന്റ്‌സ് അസോസിയേഷൻ 41-ാം വാർഷിക ആഘോഷവും പൊതുയോഗവും നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. സംഘടനയിലെ 70 വയസ് കഴിഞ്ഞ അംഗങ്ങളെ ആദരിച്ചു.

വിദ്യാഭ്യാസ അവാർഡ് വിതരണം ഐ.ഒ.ബി ബാങ്ക് മാനേജർ ബൈജു ജോർജ് നിർവഹിച്ചു. ടി.എ. ബഷീർ, കെ.ഐ. നജാഹ്, സി.എ. ജോൺസൺ, ജാസ്മി ജോയ്, ജിയോ ഡേവിഡ്, മഞ്ജു ജോർജ്, ഷംസു വെളുത്തേരി, പി.വി. മാത്യു, കെ.വി. ജോമോൻ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി എം.കെ. ഈനാശു (പ്രസിഡന്റ്), ടി.എ. ബഷീർ (വൈസ് പ്രസിഡന്റ്), ജോൺസൺ ജോസഫ് (സെക്രട്ടറി), പി.പി. ജോസ് (ജോ. സെക്രട്ടറി), ബിജു തോമാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.