cleaning
കൊരട്ടിയിൽ നടന്ന ദേശീയ പാതയോര ശുചീകരണം.

കൊരട്ടി: പൊതു ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കൊരട്ടി പഞ്ചായത്തിൽ ദേശീയ പാതയോരം ശുചീകരിച്ചു. ജില്ലാ അതിർത്തിയായ പൊങ്ങം മുതൽ മുരിങ്ങൂർ വരെയുള്ള 9 കിലോമീറ്റർ ദൂരത്തിലായിരുന്നു ശുചീകരണം. ബഹുജനങ്ങൾ, വിദ്യാർത്ഥികൾ, തൊഴിലുറപ്പ്, കുടുംബശ്രി പ്രവർത്തകർ തുടങ്ങീ വിഭാഗങ്ങൾ പങ്കെടുത്തു. എൻ.സി.സി അംഗങ്ങൾ, സർക്കാർ ജീവനക്കാർ, വ്യാപാരികൾ എന്നിവരും സഹകരിച്ച യജ്ഞത്തിൽ ടൺ കണക്കിന് മാലിന്യങ്ങൾ നീക്കം ചെയ്തു. പ്ലാസ്റ്റിക് മാലിന്യം, ഖരമാലിന്യം, മറ്റു മാലിന്യങ്ങൾ എന്നിങ്ങനെ വേർതിരിച്ച് ആണ് മാലിന്യം ശേഖരിച്ചത്. ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ഷാജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമതി ചെയർമാൻമാരായ അഡ്വ. കെ.ആർ. സുമേഷ്, നൈനു റിച്ചു, വ്യാപാരി വ്യവസായി ഏകോപന സമതി പ്രസിഡന്റ് ബെന്നി പഴായി, തിരുമുടിക്കുന്ന് പി.എസ്.എച്ച് പ്രിൻസിപ്പൽ എം. സിജോ, കെ.പി. പോൾസൺ, ആന്റു പെരെപ്പാടൻ, വർഗീസ് തച്ചുപറമ്പൻ, വർഗീസ് പയ്യപ്പിള്ളി, കെ.എ. സുരേഷ്, പഞ്ചായത്ത് സെക്രട്ടറി സി.എൻ. ഷിനിൽ എന്നിവർ പ്രസംഗിച്ചു.