ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: കളിമുറ്റമൊരുക്കാം പദ്ധതിയുടെ നഗരസഭാ തല ഉദ്ഘാടനം പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ച് നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ നിർവഹിച്ചു. പൊതുസമ്മേളനത്തിൽ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല പണിക്കശ്ശേരി മുഖ്യാതിഥിയായി. എ.ഇ.ഒ വി.വി. വിജി പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലത ഉണ്ണിക്കൃഷ്ണൻ, നഗരസഭ കൗൺസിലർമാരായ അനിത ബാബു, പി.എൻ. വിനയചന്ദ്രൻ, പി.ടി.എ പ്രസിഡന്റ് ടി.എ. നൗഷാദ്, പ്രിൻസിപ്പൽ കെ.കെ. സാഹിദ, ഹെഡ്മിസ്‌ട്രസ് അജിത, സിംല തുടങ്ങിയവർ സംസാരിച്ചു.