kalimuttamorukkam
കളിമുറ്റമൊരുക്കാം വിദ്യാലയ ശുചീകരണ പരിപാടി പെരിഞ്ഞനം പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് വിനീത മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: ജില്ലാ പഞ്ചായത്ത്, ശുചിത്വ മിഷൻ, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന കളിമുറ്റമൊരുക്കാം ശുചീകരണ പരിപാടിക്ക് പെരിഞ്ഞനത്ത് തുടക്കമായി. എസ്.എൻ സ്മാരകം യു.പി സ്‌കൂളിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

വിദ്യാലയത്തിലെ കുട്ടികൾക്കായുള്ള നോട്ടുപുസ്തക വിതരണത്തിന്റെ ഉദ്ഘാടനം മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.കെ. ബേബി നിർവഹിച്ചു. പഞ്ചായത്തംഗം ജയന്തി മനോജ് അദ്ധ്യക്ഷയായി. ഹെഡ്മിസ്ട്രസ് സി.ടി. സംഗീത, സി.ആർ.സി കോ- ഓർഡിനേറ്റർ പി.എ. റബീന, പഞ്ചായത്തംഗം സ്‌നേഹദത്ത്, പി.ടി.എ പ്രസിഡന്റ് സജീവൻ പടിഞ്ഞാറേക്കൂറ്റ്, മാനേജ്‌മെന്റ് പ്രതിനിധി പി.എസ്. വത്സൻ, വി.കെ. സദാനന്ദൻ, കെ.ഡി. രശ്മി എന്നിവർ സംസാരിച്ചു.