കയ്പമംഗലം: മതിലകം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ വാർഷിക സമ്മർ ക്യാമ്പിന് തുടക്കമായി. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. മതിലകം എസ്.ഐ: വി.എസ്. ഗോപി പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് കെ.വൈ. അസീസ് അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ റവ. ഫാ. ജോസഫ് മാളിയേക്കൽ മുഖ്യാതിഥിയായി. പ്രധാനദ്ധ്യാപകൻ വി.കെ. മുജീബ് റഹ്മാൻ, എസ്.പി.സി ഓഫീസർ പി.ഡി. ഷിനി എന്നിവർ സംസാരിച്ചു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ പഠന ക്ലാസുകൾ, സേവനപ്രവർത്തനങ്ങൾ, കായിക പരിശീലനങ്ങൾ, ബോധവത്കരണ പരിപാടികൾ എന്നിവ നടക്കും.