നീന്തൽ താരം ധനിഷ്ഠാ ജിംജിയെ അനുമോദിക്കുന്ന ചടങ്ങിൽ നിന്ന്.
എടമുട്ടം: നീന്തൽ താരം ധനിഷ്ഠാ ജിംജിയെ അനുമോദിച്ചു. മാളയിൽ നടന്ന ജില്ലാതല നീന്തൽ മത്സരത്തിൽ 12 വയസിന് താഴെയുള്ള പെൺകുട്ടികളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിൽ ഒന്നാം സ്ഥാനവും, 50 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്കിൽ മൂന്നാം സ്ഥാനവും നേടിയ
ധനിഷ്ഠ കഴിമ്പ്രം വാഴപ്പുള്ളി ജിംജിയുടെ മകളാണ്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ജില്ലയെ പ്രതിനിധികരിച്ച് പങ്കെടുക്കും. വാഴപ്പുള്ളി ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റും, നീന്തൽ പരിശീലകനും, വാട്ടർ ലൈഫ് ഗാർഡുമായ ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ പൊന്നാടയണിയിച്ചു. ധനിഷ്ഠയുടെ കുടുംബാംഗങ്ങളും, ക്ഷേത്ര ഭരണസമിതി അംഗങ്ങളും, നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.