അന്നനാട് സരസ്വതി വിലാസം എൽ.പി. സ്‌കൂളിന്റെ നവതിയാഘോഷ മന്ദിരം മുൻ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.
കാടുകുറ്റി: കഴിവുകൾ വിഭിന്നമാണെങ്കിലും കുട്ടികളെ മനസിലാക്കാനും അവരുടെ സർഗശേഷി തിരിച്ചറിയാനും അദ്ധ്യാപകർക്ക് സാധിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്. അന്നനാട് സരസ്വതി വിലാസം എൽ.പി സ്‌കൂളിൽ പുതുതായി നിർമ്മിച്ച നവതി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസീസ് അദ്ധ്യക്ഷയായി. പുതിയ അദ്ധ്യയന വർഷം പുതിയ കെട്ടിടത്തിൽ നടത്തുക ലക്ഷ്യമിട്ടാണ് 75 ലക്ഷം രൂപ വിനിയോഗിച്ച് മന്ദിരത്തിന്റ നിർമ്മാണം പൂർത്തിയാക്കിയത്. പ്രധാനാദ്ധ്യാപിക വി.പി. മിനിക്ക് യാത്രഅയപ്പ് നൽകി. ജനപ്രതിനിധികളായ ലീല സുബ്രമണ്യൻ, ലീന ഡേവീസ്, പി.സി. അയ്യപ്പൻ, ബീന രവീന്ദ്രൻ, മോഹിനി കുട്ടൻ, രാഖി സുരേഷ്, മോളി തോമസ്, കെ.എൻ. രാജേഷ്, എ.ഇ.ഒ. വി.കെ. നളിനി, സ്‌കൂൾ മാനേജർ ശശി ചംക്രമത്ത്, സി.ജി. മുരളീധരൻ, കെ.കെ. കറുപ്പൻകുട്ടി, കെ.എ. സിജോ, ജിനി സന്ദീപ്, പി.ജി കാഞ്ചന, നിവേദ് വിനോദ് കുമാർ, ടി.എൻ. സുരേഷ് എന്നിവർ പ്രസംഗിച്ചു.