കൊടുങ്ങല്ലൂർ: ചന്തപ്പുര സെന്ററിൽ പ്രവർത്തിച്ചുവരുന്ന എംബറർ ഹോട്ടലിലെ മാലിന്യ പ്രശ്‌നം നാട്ടുകാർക്ക് തലവേദനയാകുന്നു. റോഡിനോട് ചേർന്ന കാനയിലേക്കാണ് ഹോട്ടലിലെ മാലിന്യം ഒഴുക്കിവിടുന്നത്. നാട്ടുകാർ പ്രശ്‌നം പല തവണ നഗരസഭാ അതികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഹോട്ടൽ ഉടമളോട് കാര്യം പറഞ്ഞെങ്കിലും ഇതുവരെ നടപടിയെടുത്തില്ല. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം അസഹ്യമായതോടെയാണ് പ്രശ്‌നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പല രോഗങ്ങൾക്കും ഇത് വഴിവയ്ക്കുമെന്നാണ് നാടുകാരുടെ ആശങ്ക. പരാതിയെ തുടർന്ന് നഗരസഭ ചെയർപെഴ്‌സൺ എം.യു. ഷിനിജ സംഭവസ്ഥലത്ത് എത്തിയിരുന്നു.