തൃശൂർ: സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി തൃശൂർ ആർ.ടി.ഒ പരിധിയിലുള്ള സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന നടത്തി. 110 വാഹനങ്ങൾ പരിശോധിക്കുകയും രണ്ടെണ്ണം റോഡിൽ ഉപയോഗിക്കാൻ യോഗ്യമല്ലാത്തതിനാൽ അവയുടെ ഫിറ്റ്‌നസ് റദ്ദാക്കുകയും ചെയ്തു. ജി.പി.എസ് നിയന്ത്രണ സംവിധാനത്തിന്റ കാലാവധി കഴിഞ്ഞ എട്ടോളം വാഹനങ്ങൾക്ക് സർട്ടിഫിക്കറ്റ് പുതുക്കാൻ നിർദ്ദേശം നൽകി തിരിച്ചയച്ചു. പരിശോധന വിജയകരമായി പൂർത്തിയാക്കിയ എല്ലാ വാഹനങ്ങളിലും സ്‌പെഷൽ ഡ്രൈവ് സ്റ്റിക്കർ പതിപ്പിക്കുകയും ഈ സ്റ്റിക്കർ പതിപ്പിക്കാത്ത വാഹനങ്ങൾ റോഡിൽ ഓടാൻ പാടില്ല എന്ന് നിർദ്ദേശിക്കുകയും ചെയ്തു. എം.വി.ഐമാരായ ഉണ്ണിക്കൃഷ്ണൻ, സന്തോഷ്, എ.എം.വിമാരായ കെ.ജെ. വിപിൻ, എസ്. സിബി, സുജിത്ത്, സുധീഷ് എന്നിവരാണ് പരിശോധിച്ചത്.