ചീരംകുളത്ത് സംഘടിപ്പിച്ച കന്നുകാലി പ്രദർശനം.
കുന്നംകുളം: കേരള കർഷക ഫെഡറേഷൻ ഏഴാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ കന്നുകാലി പ്രദർശനം വ്യത്യസ്തമായി. രാവിലെ എട്ടുമണിക്ക് ചീരംകുളത്താണ് കന്നുകാലി പ്രദർശനം സംഘടിപ്പിച്ചത്. 41 ഓളം കന്നുകാലികൾ പ്രദർശനത്തിൽ അണിനിരന്നു. ഹോസ്റ്റിംഗ് ഫ്രീമസൺ, ജഴ്‌സി, വെച്ചൂർ, കൃഷ്ണഗിരി, സിസ് ബ്രൗൺ, ഗീർ ഇനത്തിൽപ്പെട്ട കന്നുകാലികളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. കറവപ്പശു വിഭാഗത്തിലും കിടാരി വിഭാഗത്തിലും മത്സരങ്ങൾ സംഘടിപ്പിച്ചു. കറവപ്പശു വിഭാഗത്തിൽ ചീരംകുളം സ്വദേശി ബാജി ചീരംകുളം ഒന്നാംസ്ഥാനവും ചീരംകുളം സ്വദേശി വിനോദ് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. കിടാരി വിഭാഗത്തിൽ അജിതൻ ഒന്നാം സ്ഥാനവും ജയൻ മണിയന്ത്ര രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തുടർന്നു നടന്ന കേരള കർഷക ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം സി.എം.പി സംസ്ഥാന സെക്രട്ടറിയും എം.വി.ആർ കാൻസർ സെന്റർ ചെയർമാനുമായ സി.എം. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.ജി. അനിൽ, സുദേശ്കുമാർ, എം.കെ. അജിതൻ, ജയിസിംഗ് കൃഷ്ണൻ, വികാസ് ചക്രപാണി, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.