പാവറട്ടി: ടി.എൻ.പ്രതാപൻ എം.പി രൂപീകരിച്ചിട്ടുള്ള എംപീസ് കെയറിന്റെയും അമല മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ 29ന് കാലത്ത് 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പാവറട്ടി ക്രെസ്റ്റ് കിംഗ് ഗേൾസ് ഹൈസ്‌കൂളിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. മഴക്കാല പൂർവരോഗങ്ങൾ, കോവിഡാനന്തര ആരോഗ്യ പരിരക്ഷ എന്നിവയ്ക്ക് മുൻഗണന നൽകുന്ന ക്യാമ്പിൽ മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്ത ആളുകൾക്ക് മാത്രമാണ് പ്രവേശനം. എംപീസ്‌കെയർ മുഖ്യ രക്ഷാധികാരി ജോസ് വള്ളൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അമല മെഡിക്കൽ കോളേജ് അസോ.ഡയറക്ടർ ഫാ. ഷിജു പുത്തൻപുരയ്ക്കൽ, പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ തുടങ്ങിയവർ എംപീസ ്‌കെയർ ജില്ലാ കോ-ഓർഡിനേറ്റർ സി.സി. ശ്രീകുമാർ, സംഘാടക സമിതി ഭാരവാഹികളായ എ.ടി. സ്റ്റീഫൻ മാസ്റ്റർ, ഡോ.ആന്റോ ലിജോ, എ.ടി. ആന്റോ മാസ്റ്റർ, സലാം വെൺമേനാട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.