കൊടകര: വിവേകാനന്ദ ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്കായി നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ പബ്ലിക് സ്‌കൂളിൽ ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ജയകുമാർ ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയവും വിദ്യാനികേതൻ പ്രവർത്തനങ്ങളും എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. വിവേകാനന്ദ ട്രസ്റ്റ് ചെയർമാൻ എൻ.പി. മുരളി അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ടി.സി. സേതുമാധവൻ സ്വാഗതം ആശംസിച്ചു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും കാലടി ശ്രീശാരദാ വിദ്യാലയം സീനിയർ പ്രിൻസിപ്പലുമായ ഡോ. ദീപചന്ദ്രൻ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി. ട്രസ്റ്റ് ഭാരവാഹികളായ തിലകൻ അയ്യഞ്ചിറ, വി.വി. രാജേഷ്, എൻ.പി. ശിവൻ, എം. കൃഷ്ണകുമാർ, പി.പി. രാധാകൃഷ്ണൻ, സ്‌കൂൾ മാനേജർ രാഗേഷ്. സി. എന്നിവർ സംസാരിച്ചു. 150 ഓളം അദ്ധ്യാപകർ ശിൽപ്പശാലയിൽ പങ്കെടുത്തു.