കൊടുങ്ങല്ലൂർ: സി.പി.ഐ നേതാവും മുൻ കൃഷിവകുപ്പ് മന്ത്രിയുമായിരുന്ന വി.കെ. രാജന്റെ 25-ാം ചരമ വാർഷിക ദിനം 29ന് സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിക്കും. ഇതിന്റെ ഭാഗമായി പ്രകടനം, പൊതുസമ്മേളനം, അവാർഡ് ദാനം എന്നിവയുണ്ടാകും. വൈകിട്ട് 5ന് ടൗൺ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ സമ്മാനദാനം നിർവഹിക്കും. സി.എൻ. ജയദേവൻ, കെ.കെ. വത്സരാജ്, കെ.ജി. ശിവാനന്ദൻ, കെ.വി. വസന്തകുമാർ, വി.ആർ. സുനിൽകുമാർ എം.എൽ.എ, പി.പി. സുഭാഷ്, സി.സി. വിപിൻ ചന്ദ്രൻ, എം.യു. ഷിനിജ, ടി.എൻ. വേണു എന്നിവർ പ്രസംഗിക്കും.