പൂച്ചെട്ടിയിൽ സാമൂഹിക വിരുദ്ധർ കൃഷി നശിപ്പിച്ച നിലയിൽ.
നടത്തറ: പൂച്ചെട്ടിയിൽ പാട്ടത്തിനെടുത്ത് പച്ചക്കറിക്കൃഷി നടത്തിയിരുന്ന കർഷകന്റെ കൃഷി സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ചേരുംകുഴി പറേക്കുന്നിൽ ജോയിയുടെ പച്ചക്കറിക്കൃഷിയാണ് നശിപ്പിച്ചത്. വിളവെടുപ്പിന് പാകമായി വരുന്ന കുക്കുമ്പറിനായി വിരിച്ചിരുന്ന വലയും കാലുകളും നശിപ്പിച്ചിട്ടുണ്ട്. മേഖലയിൽ കഞ്ചാവ് ലോബിയുടെ കാര്യമായ സാന്നിദ്ധ്യമുണ്ട്. എക്‌സൈസിനും പൊലീസിനും പരാതി കൊടുത്തിട്ടും കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്ന് പറയുന്നു. മാസങ്ങൾക്ക് മുമ്പ് പച്ചക്കറികളും വിളഞ്ഞ കായക്കുലകളും ഇവിടെ നിന്നും മോഷണം പോയിരുന്നു.