തൃശൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ 30-ാം സംസ്ഥാന സമ്മേളനം കിഴക്കേക്കോട്ടയിൽ ഡി.ബി.സി.എൽ.സി ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ. സദാശിവൻ നായർ പതാക ഉയർത്തി. സമ്മേളനം പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു സ്ഥാപക പ്രസിഡന്റ് പി.ചിത്രൻ നമ്പൂതിരിപ്പാട്, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ സ്വാഗതവും വൈസ് പ്രസിഡന്റ് വി. കൃഷ്ണൻ നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം നടന്ന പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പതിനാലു ജില്ലകളേയും പ്രതിനിധീകരിച്ച് ചർച്ചകൾ നടന്നു. വൈകിട്ട് നടന്ന സമാദരണ ചടങ്ങിൽ സ്ഥാപക പ്രസിഡന്റ് പി. ചിത്രൻ നമ്പൂതിരിപ്പാടിനെ ആദരിച്ചു. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനായി. മാർ ജേക്കബ് തൂങ്കുഴി ഉദ്ഘാടനം നിർവഹിച്ചു. സദാശിവൻ നായർ, സി.ഡി. ലോനപ്പൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ആർ. രഘുനാഥൻ നായർ സ്വാഗതവും എ.പി. ജോസ് നന്ദിയും പറഞ്ഞു. തുടർന്ന് കലാ പരിപാടികൾ അരങ്ങേറി.