കയ്പമംഗലം: സുബ്രഹ്മണ്യസ്വാമി സേവാ സംഘം ദേവമംഗലം ക്ഷേത്രം മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ ഭാഗവത സപ്താഹവും പ്രതിഷ്ഠാ ദിനാചരണവും 28 മുതൽ ജൂൺ 4 വരെ നടക്കും. 28ന് വൈകിട്ട് 4.30ന് ഭദ്രദീപ പ്രകാശം, തുടർന്ന് ദിവസവും രാവിലെ ശ്രീകൃഷ്ണപൂജ, വിഷ്ണുസഹസ്രനാമം, ഗ്രന്ഥനമസ്‌കാരം, പ്രഭാഷണം എന്നിവ നടക്കും. 29ന് വരാഹഅവതാരം പാരായണം, 30ന് നരസിംഹ അവതാരം പാരായണം. 31ന് ശ്രീകൃഷ്ണ അവതാരം പാരായണം, ജൂൺ 1ന് ഗോവിന്ദ പട്ടാഭിഷേകം പാരായണം. 2ന് രുക്മണി സ്വയംവരം പാരായണം എന്നിവ നടക്കും. സ്വയംവര ഘോഷയാത്ര രാവിലെ എട്ടിന് തറയിൽ പ്രദീപിന്റെ വസതിയിൽ നിന്ന് പുറപ്പെട്ട് സപ്താഹ വേദിയിൽ എത്തും. 3ന് കുചേലഗതി പാരായണം, 4ന് 11ന് ഭഗവാന്റെ സ്ഥാനാരോഹണം പാരായണം, ആരതി എന്നിവ നടക്കും.