പഴയന്നൂർ: പഴയന്നൂർ, തിരുവില്വാമല ഗവ. സ്‌കൂളുകളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകൾക്കായുള്ള ത്രിദിന അവധിക്കാല ക്യാമ്പ് ആരംഭിച്ചു. പഴയന്നൂർ ഗവണ്മെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുരളീധരൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം കെ.എം. അസീസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ്. നായർ, പി.ടി.എ പ്രസിഡന്റ് എൻ.വി. നാരായണൻകുട്ടി, പി.ടി.എ എക്‌സിക്യുട്ടീവ് അംഗം എ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പഴയന്നൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ പ്രധാന അദ്ധ്യാപകൻ മോഹനൻ.എ സ്വാഗതവും തിരുവില്വാമല ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്രധാന അദ്ധ്യാപിക എ.എം. സീമ നന്ദിയും പറഞ്ഞു