മാള: ഐരാണിക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ലാബ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം 30ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷനാകും. സ്‌കൂൾ അങ്കണത്തിലെ ശിലാഫലകത്തിന്റെ അനാച്ഛാദനം വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിക്കും. ബെന്നി ബെഹന്നാൻ എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ വിശിഷ്ടാതിഥിയാകും. പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ, പ്രിൻസിപ്പൽ എസ്. രാധിക, ഹെഡ്മിസ്ട്രസ് മേജോ പോൾ, പി.എസ്. സന്തോഷ്‌കുമാർ, പി.കെ. സോജൻ എന്നിവർ സംസാരിച്ചു.