ചാലക്കുടി: ചാലക്കുടി ജനമൈത്രി പൊലീസ്, പിങ്ക് പൊലീസ് എന്നീ വിഭാഗങ്ങൾ നഗരസഭ 26-ാം വാർഡിലെ നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങളും ബാഗുകളും വിതരണം ചെയ്തു. ആശ വർക്കർ സീത രമറാവു മുൻകൈയെടുത്താണ് സേവനത്തിന് കളമൊരുക്കിയത്. തനയൻനാട്ടിൽ ശിവക്ഷേത്ര ഹാളിൽ നടന്ന ചടങ്ങിൽ പഠനോപകരണങ്ങളുടെ വിതരണം പിങ്ക് പോലീസ് എ.എസ്.ഐ കെ.എ. ബേബി നിർവഹിച്ചു. വാർഡ് കൗൺസിലർ ജിതി രാജൻ, നഗരസഭ കൗസിലർ സുധ ഭാസ്‌കരൻ, നാരായണൻ നമ്പൂതിരി, പിങ്ക് പോലീസ് സി.പി.ഒമാരായ ജെന്നി ജോസഫ്, പി.വി. വത്സല, ഷൈജി കെ. ആന്റണി, അഡ്വ.ശ്രീകുമാർ തമ്പാൻ എന്നിവർ സംബന്ധിച്ചു.