1
ആനച്ചന്തം... ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള എഴുതിയ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കാൻ തൃശൂർ കാസിനോ ഹോട്ടലിൽ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ്ഖാന് ശ്രീധരൻപിള്ള നെറ്റിപ്പട്ടം സമ്മാനിക്കുന്നു . ഹൈക്കോടതി ജസ്റ്റിസ് പി.ഗോപിനാഥ് ,ശ്രീലയം ഉണ്ണിക്കൃഷ്ണൻ എന്നിവർ സമീപം. ഫോ​ട്ടോ​:​ ​റാ​ഫി​ ​എം.​ദേ​വ​സി

തൃശൂർ: എതിർചേരിയിലുള്ളവരെയും പരിഗണിക്കാൻ സന്നദ്ധത കാട്ടിയ വീരേന്ദ്രകുമാർ രാഷ്ട്രീയക്കാർക്കുള്ള മികച്ച സാധനാപാഠമാണെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാർഷികദിനത്തിൽ നടത്തിയ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര രേഖകൾ പോലെയായിരുന്നു ഞങ്ങളുടെ രാഷ്ട്രീയജീവിതം. തന്നെ അദ്ദേഹം ഏറ്റവുമടുത്ത കൂട്ടുകാരനായിത്തന്നെ നിലനിറുത്തി. പരമ്പരാഗത വിശ്വാസത്തിനപ്പുറത്തേക്കുള്ള സത്യത്തെ അന്വേഷിച്ചു പോയതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ പല രചനകളും. കാലത്തെ അതിജീവിക്കാൻ കഴിയുന്ന പ്രതിഭയാണ് വീരേന്ദ്രകുമാറെന്നും ഗവർണർ പറഞ്ഞു.
മന്ത്രി കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ അദ്ധ്യക്ഷനായി. പൊതുപ്രവർത്തകനായ സി.പി. സാലിഹ്, ജയരാജ് വാര്യർ, സംഘാടക സമിതി ജനറൽ കൺവീനർ യൂജിൻ മോറേലി, വൈസ് ചെയർമാൻ വിനോദ് നാരായണൻ, സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. സി. മാഗിൻ ജോസ്, വിക്ടർ മഞ്ഞില, ഡോ. സി.സി. ബാബു, സിബി കെ. തോമസ്, ഷീബ ബാബു എന്നിവർ സംബന്ധിച്ചു.

കൗ​തു​ക​മു​ണ​ർ​ത്തി​ ​ര​ണ്ട് ​ഗ​വ​ർ​ണ​ർ​മാ​ർ​ ​ഒ​രു​ ​വേ​ദി​യിൽ

തൃ​ശൂ​ർ​:​ ​ര​ണ്ടു​ ​ഗ​വ​ർ​ണ​ർ​മാ​ർ​ ​ഒ​ന്നി​ച്ച് ​വേ​ദി​ ​പ​ങ്കി​ട്ട​ത് ​കൗ​തു​ക​മാ​യി.​ ​ഗോ​വ​ ​ഗ​വ​ർ​ണ​ർ​ ​അ​ഡ്വ.​ ​പി.​എ​സ്.​ ​ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ​ ​അ​ഞ്ച് ​പു​സ്ത​ക​ങ്ങ​ളു​ടെ​ ​പ്ര​കാ​ശ​ന​ത്തി​നാ​ണ് ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​എ​ത്തി​യ​ത്.​ ​ഹോ​ട്ട​ൽ​ ​കാ​സി​നോ​യി​ലാ​യി​രു​ന്നു​ ​പ​രി​പാ​ടി.​ ​ഇം​ഗ്‌​ളീ​ഷ് ​ചു​വ​യു​ള്ള​ ​മ​ല​യാ​ള​ത്തി​ലാ​ണ് ​കേ​ര​ള​ ​ഗ​വ​ർ​ണ​ർ​ ​പ്ര​സം​ഗം​ ​തു​ട​ങ്ങി​യ​ത്.
അ​ഞ്ച് ​പു​സ്ത​ക​ങ്ങ​ളി​ൽ​ ​കൈ​കാ​ര്യം​ ​ചെ​യ്ത​ ​വി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി​ ​മ​ല​യാ​ള​ത്തി​ൽ​ത്ത​ന്നെ​ ​സൂ​ചി​പ്പി​ച്ചു.​ ​സ​ഹോ​ദ​രീ​ ​സ​ഹോ​ദ​ര​ൻ​മാ​രെ​ ​എ​ന്ന​ ​സം​ബോ​ധ​ന​യോ​ടെ​ ​തു​ട​ങ്ങി​യ​തും​ ​കൗ​തു​ക​മാ​യി.​ ​അ​ഞ്ച് ​പു​സ്ത​ക​ങ്ങ​ൾ​ ​അ​ഞ്ച് ​പേ​ർ​ക്ക് ​ന​ൽ​കി​യാ​യി​രു​ന്നു​ ​പ്ര​കാ​ശ​നം.

തൃ​ശൂ​ർ​ ​അ​തി​രൂ​പ​താ​ ​ആ​ർ​ച്ച് ​ബി​ഷ​പ്പ് ​ഡോ.​ ​ആ​ൻ​ഡ്രൂ​സ് ​താ​ഴ​ത്ത്,​ ​പ്ര​ബു​ദ്ധ​കേ​ര​ളം​ ​എ​ഡി​റ്റ​ർ​ ​സ്വാ​മി​ ​ന​ന്ദാ​ത്മ​ജാ​ന​ന്ദ,​ ​കെ.​ ​മോ​ഹ​ൻ​ദാ​സ്,​ ​സി.​സി.​ ​എ​ബ്ര​ഹാം,​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​കെ.​ ​അ​നീ​ഷ്‌​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പു​സ്ത​ക​ങ്ങ​ൾ​ ​ഏ​റ്റു​വാ​ങ്ങി.​ ​അ​ഡ്വ.​ ​ജോ​സ​ഫ് ​തോ​മ​സ്,​ ​ശ്രീ​ശൈ​ലം​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ,​ ​അ​ഡ്വ.​ ​ര​വി​കു​മാ​ർ​ ​ഉ​പ്പ​ത്ത് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.