തൃശൂർ: തൃശൂർ ബാങ്ക് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എ.ഐ.ബി.ഇ.എ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എൻ.കെ. രാമദാസിനെ പ്രസിഡന്റായും പി. ഹേമലതയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. പി. കൃഷ്ണനുണ്ണി, സി.കെ. ജയപ്രകാശ്, ആന്റണി വർഗീസ്, ബിനു സൈമൺ, ജോയ് സി. ജോർജ്, വാൾട്ടൻ പൗലോസ്, ബീന പ്രമോദ്, വിനീത് കുമാർ, ഷിജു ചാക്കോള, ജോബി എം.എഫ്, ഋതു രവീന്ദ്രൻ എന്നിവരാണ് മറ്റ് ഭാരവാഹികൾ.