വെളുത്തൂർ സെന്റ് മേരീസ് കപ്പേളയുടെ ബീം തകർന്ന് വീണ് കിടക്കുന്നു.
അരിമ്പൂർ: നിർമ്മാണത്തിലിരിക്കുന്ന വെളുത്തൂർ സെന്റ് മേരീസ് കപ്പേളയുടെ ബീം തകർന്ന് വീണ് ഒരാൾക്ക് പരിക്കേറ്റു.മനക്കൊടി കിഴക്കുംപുറം സമസ്ത നഗറിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി നെട്ട് പാളയം സോമനാണ് (36) പരിക്കേറ്റത്. അരിമ്പൂർ പള്ളിയുടെ കീഴിലാണ് തകർന്ന് വീണ സെന്റ് മേരീസ് കപ്പേള. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കപ്പേളയുടെ മുൻവശത്തെ പഴയ ചുമരിൽ നിർമ്മാണ പ്രവർത്തനത്തിനായി കോണിയിൽ കയറി നിൽക്കുകയായിരുന്നു സോമൻ. ഇതിനിടെയാണ് ബീം തകർന്ന് വീണത്. തെറിച്ചുവീണ സോമന്റ ദേഹത്ത് കോണി അടിച്ചു. കാലിലും പരിക്കുണ്ട്.