കൊടുങ്ങല്ലൂർ: മുഖ്യമന്ത്രി പിണറായി വിജയൻ അപ്രതീക്ഷിതമായി കൊടുങ്ങല്ലൂരിലെത്തി. മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിലാണ് ഇന്നലെ വൈകീട്ട് ആറോടെ കൊടുങ്ങല്ലൂർ റസ്റ്റ് ഹൗസിൽ എത്തിയത്. പത്ത് മിനിറ്റ് ചെലവഴിച്ച ശേഷം യാത്ര തുടർന്നു. വലിയ പൊലീസ് സന്നാഹം മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. അപ്രതീക്ഷതമായ മുഖ്യമന്ത്രിയുടെ സന്ദർശനം എം.എൽ.എമാരോ മറ്റ് ജനപ്രതിനിധികളോ നേതാക്കളോ അറഞ്ഞിരുന്നില്ല. റസ്റ്റ് ഹൗസിലേക്കു വന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാനും യാത്ര അയക്കാനും പൊലീസ് ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.