vacc

തൃശൂർ : നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിൽ 28ന് നടന്ന കുട്ടികൾക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ് ക്യാമ്പിൽ കുറച്ച് കുട്ടികൾക്ക് കോർ ബി വാക്‌സിന് പകരം കോ വാക്‌സിൻ നൽകിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ ഡി.എം.ഒയ്ക്ക് നിർദ്ദേശം നൽകി.

കളക്ടർ ഹരിത വി.കുമാറും നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ബൈജുവും നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി രക്ഷകർത്താക്കളുടെ ആശങ്ക അകറ്റാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

12 വയസിന് മുകളിലുള്ള കുട്ടികൾക്ക് നൽകാനായി ഡ്രഗ് കൺട്രോളർ ഒഫ് ഇന്ത്യയുടെ അനുവാദമുള്ള വാക്‌സിനുകളാണ് കോർ ബി വാക്‌സിനും കോവാക്‌സിനുമെങ്കിലും നിലവിൽ കോർ ബി വാക്‌സിനാണ് കുട്ടികൾക്ക് നൽകാൻ നിർദ്ദേശമുള്ളത്.

നിർജ്ജീവ അവസ്ഥയിലുള്ള വൈറസിനെ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ള രണ്ട് വാക്‌സിനും 0-28 ദിവസം ഇടവേളകളിൽ ഇൻട്രാമസ്‌കുലർ ആയി നൽകും. രണ്ട് വാക്‌സിനും അനുവദനീയമാണെങ്കിലും രക്ഷാകർത്താക്കൾക്ക് ആശങ്ക ഉണ്ടാകാതിരിക്കാനായി കുത്തിവെയ്പ്പ് എടുത്ത മുഴുവൻ കുട്ടികളുടേയും രക്ഷാകർത്താക്കളെ ഡോക്ടർമാർ തന്നെ നേരിട്ട് ബന്ധപ്പെട്ട് വിവരമറിയിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കുത്തിവയ്പ് എടുത്ത കുഞ്ഞുങ്ങളുടെ കാര്യത്തിൽ യാതൊരു ആശങ്കയ്ക്കും ഇടയില്ലെങ്കിലും ചികിത്സാ സഹായം ആവശ്യമെങ്കിൽ നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിൽ പീഡിയാട്രീഷ്യന്റെ സേവനം രണ്ട് ദിവസത്തേക്ക് 24 മണിക്കൂർ ലഭ്യമാക്കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. പുതുക്കാട് താലൂക്ക് ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, തൃശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും ഇതിനായി സൗകര്യം ലഭ്യമാണ്. രക്ഷകർത്താക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.

ഡോ. അശ്വിൻ, മെഡിക്കൽ ഓഫീസർ 9447217048, ജൂനി. ഹെൽത്ത് ഇൻസ്‌പെക്ടർ 9496216655, 8330877655, 9746318582, 9497801756 , ദിശ 1056.

അ​ഞ്ച് ​ജീ​വ​ന​ക്കാ​രു​ടെ​ ​പേ​രി​ൽ​ ​ന​ട​പ​ടി​ക്ക് ​ശു​പാ​ർശ

പു​തു​ക്കാ​ട് ​:​ ​നെ​ന്മ​ണി​ക്ക​ര​ ​കു​ടും​ബാ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ൽ​ ​ശ​നി​യാ​ഴ്ച​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​മ​രു​ന്ന് ​തെ​റ്റി​ ​ന​ൽ​കി​യ​ ​സം​ഭ​വ​ത്തി​ൽ​ ​അ​ഞ്ച് ​ജീ​വ​ന​ക്കാ​രു​ടെ​ ​പേ​രി​ൽ​ ​ന​ട​പ​ടി​ക്ക് ​ശു​പാ​ർ​ശ.​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തെ​ ​തു​ട​ർ​ന്ന് ​ത​യ്യാ​റാ​ക്കി​യ​ ​റി​പ്പോ​ർ​ട്ട് ​ഹെ​ൽ​ത്ത് ​സ​ർ​വീ​സ് ​ഡ​യ​റ​ക്ട​ർ​ക്ക് ​കൈ​മാ​റി.
ഹെ​ൽ​ത്ത് ​ഡ​യ​റ​ക്ട​റാ​ണ് ​ഉ​ത്ത​ര​വി​റ​ക്കു​ക.​ ​കോ​ർ​ബി​ ​വാ​ക്സി​ന് ​പ​ക​രം​ ​കോ​വാ​ക്സി​നാ​ണ് ​ജീ​വ​ന​ക്കാ​ർ​ ​ന​ൽ​കി​യ​ത്.​ ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​ ​കു​ട്ടി​ക​ൾ​ക്കാ​ർ​ക്കും​ ​മ​റ്റ് ​ആ​രോ​ഗ്യ​പ്ര​ശ്‌​നം​ ​ഒ​ന്നും​ ​ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​ആ​ദ്യ​ ​ഡോ​സ് ​സ്വീ​ക​രി​ച്ച​ ​ഒ​രു​ ​കു​ട്ടി​ക്ക് ​പ​നി​ ​ക​ണ്ട​തി​നെ​ ​തു​ട​ർ​ന്ന് ​പു​തു​ക്കാ​ട് ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ഇ​ത് ​സാ​ധാ​ര​ണ​ ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ക്കു​ന്ന​വ​രി​ൽ​ ​ഉ​ണ്ടാ​കാ​റു​ള്ള​ ​പ​നി​ ​മാ​ത്ര​മാ​ണെ​ന്ന് ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.