joby

തൃശൂർ: ക്യൂലക്‌സ് കൊതുക് വഴി പകരുന്ന വെസ്റ്റ് നൈൽ പനി ബാധിച്ച് തൃശൂർ‌ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന മദ്ധ്യവയസ്കൻ മരിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ 19ാം വാർഡിൽ ആശാരിക്കാട് പയ്യനം കാളക്കുന്ന് പുത്തൻപുരയ്ക്കലിൽ കൂലിപ്പണിക്കാരനായ ജോബിയാണ് (47) ഇന്നലെ രാവിലെ മരിച്ചത്. മൂന്നുദിവസം മുൻപ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ജോബിക്ക് ശനിയാഴ്ചയാണ് വെസ്റ്റ് നൈൽ സ്ഥിരീകരിച്ചത്.

കഴിഞ്ഞമാസം 17നാണ് അസ്വസ്ഥതകൾ കണ്ടുതുടങ്ങിയത്. പനിയും പേശിവേദനയും ശരീരത്തിന് തളർച്ചയും കണ്ടതിനെത്തുടർന്ന് മൂന്ന് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. കൈകൾക്ക് തളർച്ചയുണ്ടായതിനാൽ പക്ഷാഘാതത്തിനും ചികിത്സ നൽകി. എന്നിട്ടും രോഗം കണ്ടെത്താത്തതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് വെസ്റ്റ് നൈൽ സ്ഥിരീകരിച്ചത്. ഞരമ്പിനെ ബാധിച്ചതാണ് രോഗം ഗുരുതരമാക്കിയത്.

ജോബിയെ പരിചരിച്ച ബന്ധുക്കളായ രണ്ടുപേർക്കും പനിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇവരുടെ സാമ്പിളുകൾ ശേഖരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മുൻകരുതൽ നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് എട്ടര ലക്ഷത്തിലേറെ രൂപ ചെലവായെന്ന് ജോബിയുടെ കുടുംബം പറഞ്ഞു. ഭാര്യ: അനിത. മക്കൾ: അമൽ, അലീന (വിദ്യാർത്ഥികൾ).

ഗുരുതരമാകുന്നത്

ആയിരത്തിലൊന്ന് പേർക്ക്

രോഗം പിടിപെടുന്ന ആയിരത്തിലൊന്ന് പേർക്കാണ് ഗുരുതരമാകുന്നത്. 0. 01 ശതമാനം പേർക്ക് മരണം സംഭവിക്കും.

ലക്ഷണങ്ങൾ

പനി, തലവേദന, ഛർദ്ദി, വയറുവേദന, വയറിളക്കം, ദേഹത്ത് തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ

തലച്ചോറിനെ ഗുരുതരമായി ബാധിച്ചാൽ പക്ഷാഘാതം, അപസ്മാരം, ഓർമ്മക്കുറവ്
ഒരു ശതമാനംപേരിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് എന്നിവ ഉണ്ടാകാം

ചികിത്സ

പ്രത്യേക വാക്‌സിനില്ല, തുടക്കത്തിലേ

കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സ നൽകാനാവും
ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം
ചിലരിൽ രോഗം വിട്ടുപോകാൻ മാസങ്ങൾ വേണ്ടിവരും

 പ്‌ളാന്റേഷൻ, മലയോരമേഖലകളിലുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം

ആദ്യം ഉഗാണ്ടയിൽ

വൈറസ് മൂലമുണ്ടാകുന്ന വെസ്റ്റ് നൈൽ പനി പിടിപെട്ട പക്ഷികളിൽ നിന്നും കൊതുകിലേക്കും കൊതുകിൽ നിന്ന് മനുഷ്യരിലേക്കും പകരും. പരത്തുന്നത് ക്യൂലക്‌സ് കൊതുകുകൾ. 1937ൽ ഉഗാണ്ടയിലാണ് ആദ്യമായി കണ്ടെത്തിയത്. 2019 മാർച്ചിൽ മലപ്പുറത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് ആറുവയസുകാരൻ മരിച്ചിരുന്നു. 2011ൽ ആലപ്പുഴയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.

നാ​ലു​ദി​വ​സം​ ​പ​നി​ച്ച​ശേ​ഷം
കൈ​കാ​ലു​ക​ൾ​ ​ത​ള​ർ​ന്നു

തൃ​ശൂ​ർ​:​ ​വെ​സ്റ്റ് ​നൈ​ൽ​ ​ബാ​ധി​ച്ച് ​മ​രി​ച്ച​ ​ജോ​ബി​ക്ക് 4​ ​ദി​വ​സം​ ​നീ​ണ്ടു​ ​നി​ന്ന​ ​പ​നി​ക്ക് ​ശേ​ഷം​ ​പൂ​ർ​ണ​മാ​യി​ ​കൈ​കാ​ലു​ക​ൾ​ ​ത​ള​ർ​ന്നി​രു​ന്നു​വെ​ന്ന് ​ചി​കി​ത്സി​ച്ച​ ​ഡോ​ക്ട​ർ​മാ​ർ.​ ​ഏ​പ്രി​ൽ​ 24​നാ​ണ് ​രോ​ഗ​ല​ക്ഷ​ണം​ ​ആ​രം​ഭി​ച്ച​ത്.​ ​തൊ​ട്ട​ടു​ത്ത​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​കൈ​കാ​ലു​ക​ൾ​ക്ക് ​ത​ള​ർ​ച്ച​ ​കൂ​ടി​വ​ന്നു.​ ​ഏ​പ്രി​ൽ​ 27​ന് ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.​ ​ശ്വാ​സ​ത​ട​സം​ ​മൂ​ലം​ ​അ​ടു​ത്ത​ദി​വ​സം​ ​വെ​ന്റി​ലേ​റ്റ​റി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലെ​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​സ​ഹ​ക​ര​ണ​ ​ആ​ശു​പ​ത്രി,​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും​ ​മേ​യ് 18​ന് ​ഗ​വ.​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്കും​ ​മാ​റ്റി.​ 25​നാ​ണ് ​വെ​സ്റ്റ് ​നൈ​ൽ​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം
ആ​രോ​ഗ്യ​ ​നി​ല​യി​ൽ​ ​നേ​രി​യ​ ​പു​രോ​ഗ​തി​ ​ഉ​ണ്ടാ​യെ​ങ്കി​ലും​ ​ഇ​ന്ന​ലെ​ ​സ്ഥി​തി​ ​വീ​ണ്ടും​ ​മോ​ശ​മാ​യി.

അ​വ​ലോ​ക​ന​ ​യോ​ഗം​ ​ചേ​ർ​ന്നു
മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​മ​ന്ത്രി​ ​കെ.​രാ​ജ​ന്റെ​യും​ ​ക​ള​ക്ട​ർ​ ​ഹ​രി​ത​ ​വി.​കു​മാ​റി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​വ​ലോ​ക​ന​ ​യോ​ഗം​ ​ചേ​ർ​ന്നു.​ ​ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​ ​സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ​യോ​ഗം​ ​വി​ല​യി​രു​ത്തി.​ ​ആ​ർ​ക്കെ​ങ്കി​ലും​ ​രോ​ഗ​ല​ക്ഷ​ണം​ ​ക​ണ്ടാ​ൽ​ ​ചി​കി​ത്സ​യ്ക്ക് ​വേ​ണ്ട​ ​സൗ​ക​ര്യം​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലും​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​ഓ​ൺ​ലൈ​നാ​യി​ ​യോ​ഗ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

ക്യൂ​ല​ക്സ് ​കൊ​തു​ക്

കൂ​ടു​ത​ലാ​യി​ ​കാ​ണു​ന്ന​ത് ​മ​ലി​ന​ ​ജ​ല​ത്തി​ൽ​ ​സാ​ധാ​ര​ണ​യെ​ക്കാ​ൾ​ ​വ​ലി​പ്പം​-​ 4​ ​മി.​മീ​റ്റ​ർ​ ​വ​രെ​ ​കൂ​ടു​ത​ലും​ ​കാ​ണു​ന്ന​ത് ​പ്ര​ഭാ​ത​ത്തി​ലും​ ​സ​ന്ധ്യാ​സ​മ​യ​ത്തും​ ​വീ​ടി​നു​ള്ളി​ൽ​ ​കൂ​ടു​ത​ലാ​യി​ ​കാ​ണ​പ്പെ​ടി​ല്ല​ ​ക​ടി​ച്ചു​ ​ക​ഴി​ഞ്ഞാ​ൽ​ ​ആ​ ​ഭാ​ഗ​ത്ത് ​ചു​മ​ന്ന​ ​പാ​ടു​ണ്ടാ​കും,​ ​ചൊ​റി​ച്ചി​ലും​ ​വെ​സ്റ്റ് ​നൈ​ൽ,​ ​ജ​പ്പാ​ൻ​ ​ജ്വ​രം,​ ​മ​ലേ​റി​യ​ ​എ​ന്നി​വ​ ​പ​ര​ത്തും

വെ​സ്റ്റ് ​നൈ​ൽ​:​ ​ആ​ശ​ങ്ക
വേ​ണ്ടെ​ന്ന് ​മ​ന്ത്രി​ ​വീണ

തി​രു​വ​ന​ന്ത​പു​രം​:​ ​വെ​സ്റ്റ് ​നൈ​ൽ​ ​പ​നി​യെ​ക്കു​റി​ച്ച് ​നി​ല​വി​ൽ​ ​ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​ ​സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ്.​ ​ജി​ല്ല​ക​ൾ​ക്ക് ​ജാ​ഗ്ര​താ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​പ​നി​യെ​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​കൊ​തു​ക് ​നി​വാ​ര​ണ​വും​ ​ഉ​റ​വി​ട​ ​ന​ശീ​ക​ര​ണ​വും​ ​അ​നി​വാ​ര്യ​മാ​ണ്.​ ​ജ​പ്പാ​ൻ​ ​ജ്വ​ര​ത്തി​ന് ​സ​മാ​ന​മാ​യ​ ​രോ​ഗ​ ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ​യാ​ണ് ​വെ​സ്റ്റ് ​നൈ​ൽ​ ​പ​നി​യും​ ​കാ​ണാ​റു​ള്ള​ത്.​ ​എ​ന്നാ​ൽ​ ​അ​തി​നെ​പ്പോ​ലെ​ ​രോ​ഗം​ ​ഗു​രു​ത​ര​മാ​കാ​റി​ല്ല.​ ​എ​ങ്കി​ലും​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം.​ ​കൊ​തു​കി​ന്റെ​ ​ഉ​റ​വി​ട​ ​ന​ശീ​ക​ര​ണ​ത്തി​ന് ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​ ​വീ​ടും​ ​പ​രി​സ​ര​വും​ ​വൃ​ത്തി​യാ​യി​ ​സൂ​ക്ഷി​ക്ക​ണം.​ ​വെ​ള്ളം​ ​കെ​ട്ടി​നി​‍​ൽ​ക്കാ​തെ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​പ​നി​യോ​ ​മ​റ്റ് ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ഉ​ട​ൻ​ ​ചി​കി​ത്സ​ ​തേ​ട​ണം.

മ​ന്ത്രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്ഥി​തി​ഗ​തി​ക​ൾ​ ​വി​ല​യി​രു​ത്തി.​ ​തൃ​ശൂ​രി​ൽ​ ​വൈ​സ്റ്റ് ​നൈ​ൽ​ ​രോ​ഗ​ബാ​ധ​ ​സം​ശ​യി​ച്ച​പ്പോ​ൾ​ത​ന്നെ​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സി​ലെ​ ​പ്ര​ത്യേ​ക​ ​സം​ഘം​ ​രോ​ഗി​യു​ടെ​ ​പ്ര​ദേ​ശ​മാ​യ​ ​ക​ണ്ണ​റ​ ​സ​ന്ദ​ർ​ശി​ച്ച് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ശ​ക്ത​മാ​ക്കി.​ ​ജി​ല്ല​യി​ൽ​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ശ​ക്ത​മാ​ക്കാ​നും​ ​മ​ന്ത്രി​ ​നിർ
ദ്ദേ​ശി​ച്ചു.