വടക്കാഞ്ചേരി: മച്ചാട് മാമാങ്കത്തിന്റെ വിളംബരപത്രിക പ്രകാശനം മച്ചാട് തിരുവാണിക്കാവ് ക്ഷേത്ര സന്നിധിയിൽ നടന്നു. അക്കീക്കര ഇല്ലത്തെ ജയരാജ് ഇളയത് ഉദ്ഘാടനം ചെയ്തു. തെക്കുംകര വിഭാഗം പ്രസിഡന്റ് രഘു പാലിശ്ശേരിയിൽ നിന്നും അക്കീക്കര ഇല്ലത്തെ കൃഷ്ണകുമാർ ആദ്യപ്രതി ഏറ്റുവാങ്ങി. സെക്രട്ടറി രാമചന്ദ്രൻ, ട്രഷറർ പ്രവീൺ, പുന്നംപറമ്പ് വിഭാഗം പ്രസിഡന്റ് കെ. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിന് മാമാങ്കക്കുതിരകളെ അണിനിരത്തി മച്ചാടിന് അഭിമാനമായ വിവേക് സേതു, ശ്യാമൽ രാജ് എന്നിവരെ ആദരിച്ചു.