വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് പ്രാഥമിക സഹകരണ കാർഷിക ഭൂവികസന ബാങ്കിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് വൻ ജയം. തലപ്പിള്ളി, കുന്നംകുളം, താലൂക്കുകളായി വിഭജിച്ചതിന് ശേഷം നടന്ന പ്രഥമ തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് വിജയിച്ചത്. ഡി.സി.സി സെക്രട്ടറി കെ. അജിത് കുമാറിന്റെ നേതൃത്വത്തിൽ വിജയിച്ചവർക്ക് സ്വീകരണം നൽകി. കെ. നാരയണൻകുട്ടി, പി.എസ്. രാജൻ, കെ.സി. ശിവദാസൻ, എൻ.ആർ. രാധാകൃഷ്ണൻ, പി.ജെ. രാജു എന്നിവർ പങ്കെടുത്തു.