പോങ്കോത്ര: എസ്.എൻ.ഡി.പി യോഗം പോങ്കോത്ര ശാഖയുടെ വാർഷിക പൊതുയോഗം നടത്തി. യൂണിയൻ പ്രസിഡന്റ് സി.ജെ. ജനാർദനൻ ഉദ്ഘാടനം ചെയ്തു. ഗോപിനാഥ് നെല്ലായി അദ്ധ്യക്ഷനായി. സെക്രട്ടറി സി.എം. അപ്പുണി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ബേബി കീടായി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ വരണാധികാരിയായി ശാഖായോഗത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എം.വി. നാരായണൻ (പ്രസിഡന്റ്), ഗീത അനിൽദാസ് (സെക്രട്ടറി), സജീവൻ കളങ്ങരപറമ്പിൽ (വൈസ് പ്രസിഡന്റ്), കെ.എം. നരേന്ദ്രൻ (യൂണിയൻ പ്രതിനിധി) എന്നിവരാണ് ശാഖായോഗത്തിന്റ പുതിയ ഭാരവാഹികൾ