news-photo
സിയാക്‌സ് ജില്ലാ സമ്മേളനം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ഗുരുവായൂർ: കോക്ലിയർ ഇംപ്ലാന്റ് സർജറി കഴിഞ്ഞവരുടേയും രക്ഷിതാക്കളടേയും സംസ്ഥാനതല കൂട്ടായ്മയായ കോക്ലിയർ ഇംപ്ലാന്റീസ് അസോസിയേഷൻ & ചാരിറ്റബിൾ സൊസൈറ്റിയുടെ (സിയാക്‌സ്) ജില്ലാ സമ്മേളനം ഗുരുവായൂരിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേൾവിക്ക് ശസ്ത്രക്രിയ നടത്തിയവർ നേരിടുന്ന പ്രശ്‌നങ്ങൾ ഗൗരവമുള്ളതാണെന്നും അത് പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ ഇടപെടുമെന്നും മന്ത്രി പറഞ്ഞു. സിയാക്‌സ് ജില്ലാ പ്രസിഡന്റ് എം.പി. ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. സിയാക്‌സ് സംസ്ഥാന പ്രസിഡന്റ് നവാസ് ഇടത്തിണ്ണയിൽ മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, വാർഡ് കൗൺസിലർ കെ.പി.എ റഷീദ്, എൻ.ഐ.പി.എം.ആർ ജോയിന്റ് ഡയറക്ടർ സി. ചന്ദ്രബാബു, സിയാക്‌സ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വിജേഷ് കണ്ണൂർ, ബൈജു കൊല്ലം, സിയാക്‌സ് സംസ്ഥാന ജോ. സെക്രട്ടറി ഫിദ ഫെബിൻ, സിയാക്‌സ് സംസ്ഥാന സമിതിയംഗം ദീപ ശ്രീകുമാർ, സിയാക്‌സ് ജില്ലാ സെക്രട്ടറി ബീന ജോയ്, ട്രഷറർ ജിൻസൺ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങുകൾക്ക് ശേഷം കലാപരിപാടികളും ഉണ്ടായിരുന്നു.