വി.കെ. രാജന്റെ ഇരുപത്തിയഞ്ചാം ചരമ വാർഷിക ദിനാചാരണത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂർ ടൗൺഹാളിൽ നടന്ന പൊതുയോഗത്തിൽ പന്ന്യൻ രവീന്ദ്രൻ പ്രസംഗിക്കുന്നു.
കൊടുങ്ങല്ലൂർ: കേരളത്തിൽ ഭൂരിപക്ഷവർഗീയതയും ന്യൂനപക്ഷ വർഗീയതയും മത്സരിക്കുകയാണെന്ന് മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മുൻ കൃഷി വകുപ്പുമന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന വി.കെ. രാജന്റെ ഇരുപത്തിയഞ്ചാം ചരമ വാർഷിക ദിനാചാരണത്തിന്റെ ഭാഗമായി സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അദ്ധ്യക്ഷനായി. സർക്കാർ ബദൽ നയങ്ങളും പരിപാടികളുമായി മന്നോട്ടു പോകുകയാണെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. ജില്ലയിലെ മികച്ച പൊതുപ്രവർത്തകർക്ക് നൽകി വരുന്ന വി.കെ. രാജൻ സ്മാരക പുരസ്‌കാരം അദ്ധ്യാപക സംഘടന നേതാവായ എടത്താട്ടിൽ മാധവൻ മാസ്റ്റർക്ക് കെ. രാജൻ സമർപ്പിച്ചു. നഗരം ചുറ്റിയുള്ള പ്രകടനവും നടന്നു. സി.എൻ. ജയദേവൻ, കെ.ജി. ശിവാനന്ദൻ, കെ.വി. വസന്തകുമാർ, വി.ആർ. സുനിൽകുമാർ എം.എൽ.എ, എം.യു. ഷിനിജ ടീച്ചർ, പി.പി. സുഭാഷ്, സി.സി. വിപിൻ ചന്ദ്രൻ, ടി.എൻ. വേണു എന്നിവർ പ്രസംഗിച്ചു. രാവിലെ പുല്ലൂറ്റ് വി.കെ. രാജന്റ വീട്ടുവളപ്പിൽ സ്ഥിതിചെയ്യുന്ന സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയുണ്ടായിരുന്നു.