kgb
ഡോ. കെ.ജി. ബാലകൃഷ്ണന്റെ ഗ്രന്ഥം.

തൃശൂർ: നൂറുകണക്കിന് പുസ്തകങ്ങൾ അലമാരയിൽ അലങ്കരിച്ചു വയ്ക്കുകയല്ല, അതെല്ലാം എഴുത്തുകാർക്കും സാഹിത്യ അഭിരുചിയുളളവർക്കും ഒഴിവുനേരങ്ങളിൽ വന്നിരുന്ന് വായിക്കാനുളള ലൈബ്രറി ആക്കിയിരിക്കുകയാണ് കവി ഡോ.കെ.ജി. ബാലകൃഷ്ണൻ. ദേശീയപാതയിൽ എടമുട്ടത്തുളള ഇരുനില വീട്ടിലാണ് സാഹിത്യവും തത്വജ്ഞാനവും ശ്രീനാരായണ ഗുരുദർശനങ്ങളുമെല്ലാമുളള നിരവധി പുസ്തകങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുളളത്. കവിയുടെ അനുവാദത്തോടെ നിയന്ത്രണങ്ങൾക്ക് വിധേയമായായിരിക്കും പ്രവേശനം. മലയാളത്തിലും ഇംഗ്ലീഷിലുമായി 25 ലേറെ കാവ്യഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ശ്രീനാരായണ ദർശനങ്ങളിൽ ഊന്നിയുളള കവിതകളുമുണ്ട്. ശ്രീനാരായണ ദർശനം എന്ന ലേഖന സമാഹാരവും ശ്രദ്ധേയമായിരുന്നു. അഞ്ഞൂറിലേറെ കവിതകളുളള 'ദ വൈ?' അടക്കമുളള പുസ്തകങ്ങൾ ആമസോണിലൂടെ ലോകമെങ്ങും ലഭ്യമാണ്. ഡോക്ടറായി സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് എഴുത്തിൽ സജീമായത്.