sustira

സുസ്ഥിര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വിദ്യാഭ്യാസ സഹായവിതരണവും ആദരവും കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പുതുക്കാട്: താലൂക്ക് ആശുപത്രി സുസ്ഥിര പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പ് രോഗികളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായവും കൊവിഡ് പ്രതിരോധ മുന്നണിപ്പോരാളികൾക്കുള്ള ആദരവും നൽകി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷീല ജോർജ്, ടെസി വിൽസൻ, പോൾസൺ തെക്കുംപീടിക, പാലിയേറ്റീവ് കെയർ സൊസൈറ്റി ഭാരവാഹികളായ പി. തങ്കം ടീച്ചർ, ജോസ് തെക്കേത്തല എന്നിവർ സംസാരിച്ചു.