എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രത്തിൽ പൂമൂടൽ നടത്തി. ക്ഷേത്രം തന്ത്രി മുല്ലങ്ങത്ത് നന്ദകുമാർ ശാന്തി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി മനോജ് , ശാന്തിമാരായ രാംഘാഷ് എന്നിവർ സഹകർമികരായി. ക്ഷേത്രം ഭാരവാഹികളായ വി.ആർ. രാധാകൃഷ്ണൻ, വി.കെ. ശശിധരൻ, വി.കെ. ഹരിദാസ്, വി.ജെ. ഷാലി, വി.ഡി. മനോജ് എന്നിവർ നേതൃത്വം നൽകി.