കൊടുങ്ങല്ലൂർ: വികലാംഗ അസോസിയേഷൻ ഒഫ് ഇന്ത്യയുടെയും ബധിര മൂക സൗഹൃദ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ ചികിത്സ സഹായവും പഠനോപകരണങ്ങളും വിതരണം നടത്തി. സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചികത്സാ സഹായ വിതരണം നഗരസഭാ ചെയർമാൻ എം.യു. ഷിനിജ നിർവഹിച്ചു.
പി.എം. മജീദ് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡുകളും നോട്ടുബുക്ക് വിതരണവും കോട്ടപ്പുറം കിഡ്‌സ് ഡയറക്ടർ ഫാ. പോൾ തോമസ് കളത്തിൽ നിർഹിച്ചു. ഇ.ആർ. ബൈജു, നിഷാദ് ഹാരിസ്, ജോൺസൺ, ഗോപിനാഥ് , സഗീർ കുഴികണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.