വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് നടത്തിയ ധർണ കോൺഗ്രസ് കൗൺസിലർ കെ. അജിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനെ അധികൃതർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാരും കോൺഗ്രസ് പ്രവർത്തകരും റെയിൽവേ സ്റ്റേഷനിൽ ധർണ നടത്തി. രമ്യ ഹരിദാസ് എം.പിയുടെ ഇടപെടലിൽ പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാം എന്ന റെയിൽവേയുടെ വാഗ്ദാനം ഇതുവരെ നടപ്പാക്കിയിട്ടില്ല. നിറുത്തലാക്കിയ സ്റ്റോപ്പുകൾ പുനസ്ഥാപിക്കണമെന്നും പുതിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. കൗൺസിലർ കെ. അജിത് കുമാർ ധർണ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എസ്.എസ്.എ. ആസാദ് അദ്ധ്യക്ഷത വഹിച്ചു. സന്ധ്യ കൊടക്കാടത്ത്, ബുഷറ റഷീദ്, കമലം ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.