library-ulgadanam
പെരിഞ്ഞനം യൂത്ത് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു.

കയ്പമംഗലം: പെരിഞ്ഞനം യൂത്ത് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടം നാടിന് സമർപ്പിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അദ്ധ്യക്ഷയായി.

മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ, കൊടുങ്ങല്ലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി. രാജൻ എന്നിവർ മുഖ്യാതിഥികളായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയ തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ. കരീം, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹേമലത രാജുകുട്ടൻ, പഞ്ചായത്ത് അംഗങ്ങളായ ശെൽവപ്രകാശ്, സന്ധ്യ സുനിൽ, ലൈബ്രറി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ വരദ, യു.കെ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.