കൊടുങ്ങല്ലൂർ: നഗരസഭ വാർഡ് 13ന്റെ ജനകീയ ഉത്സവമായി ഗ്രാമോത്സവം - 2022 അരങ്ങേറി. വിവിധ കലാകായിക മത്സരങ്ങളോടെയായിരുന്നു തുടക്കം. വൈകീട്ട് സാംസ്‌കാരിക ഘോഷയാത്രയും നടന്നു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം കവിയും സിനിമ രചയിതാവുമായ എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്തു. പതിമൂന്നാം വാർഡിൽ താമസിക്കുന്ന പുല്ലൂറ്റിന്റെ ജനകീയ ഡോക്ടർ എൻ. മനോഹരൻ, വിരമിച്ച അംഗൻവാടി വർക്കർ പി.എൻ. കാർത്യായനി, അവയവദാന പ്രചാരകൻ ടി.എസ്. കുമാരൻ, എം.ബി.ബി.എസ് പ്രവേശനം ലഭിച്ച ശ്രീദത്തൻ ശ്രീനിവാസൻ, സന്നദ്ധസേവന രംഗത്ത് സജീവമായ ആർ.ആർ.ടി അംഗങ്ങൾ, ശുചിത്വ വാർഡിനു വേണ്ടി സജീവമായി പ്രവർത്തിച്ചവർ, ഹരിതകർമ്മ സേന അംഗങ്ങൾ, വാർഡിൽ 80 വയസ് പ്രായമായ മുതിർന്ന പൗരന്മാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
നഗരസഭാ വൈസ് ചെയർമാർ കെ.ആർ. ജൈത്രൻ ശുചിത്വ വാർഡ് പ്രഖ്യാപനം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ്, കൗൺസിലർ ഇ.ജെ. ഹിമേഷ്, പ്രൊഫ. വി.കെ. സുബൈദ, പി.എ. സീതി മാസ്റ്റർ, രാധാദേവി ശിവദാസൻ, ഹയറുന്നീസ എന്നിവർ പ്രസംഗിച്ചു. വാർഡ് കൗൺസിലറും സംഘാടക സമിതി ചെയർമാനുമായ പി.എൻ. വിനയചന്ദ്രൻ അദ്ധ്യക്ഷനായ യോഗത്തിൽ ജനറൽ കൺവീനർ നാദിയ അനൂപ് സ്വാഗതവും ട്രഷറർ യു.കെ. രാധാകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.