foto
പുത്തൂർ ഗവ. സ്‌കൂളിൽ ജല ഗുണനിലവാര ലാബിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിക്കുന്നു.

പുത്തൂർ: സ്‌കൂൾ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും പൊതുസമൂഹത്തെ സ്‌കൂൾ പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടരാക്കുകസർക്കാർ ലക്ഷ്യമാണെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ഹരിത മിഷൻ പരിപാടിയോടനുബന്ധിച്ച് പുത്തൂർ ഗവ. സ്‌കൂളിൽ ജല ഗുണനിലവാര ലാബിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഹരിതകേരളം മിഷന്റേയും പുത്തൂർ പഞ്ചായത്തിന്റേയും സഹകരണത്തോടെയാണ് പുത്തൂർ പഞ്ചായത്ത് പരിധിയിലെ മുഴുവൻ ജനങ്ങൾക്കും തങ്ങളുടെ വീടുകളിലെ കുടിവെള്ളം സൗജന്യമായി ശാസ്ത്രീയമായ രീതിയിൽ ഗുണനിലവാരം ഉറപ്പാക്കാനാണ് ജല ഗുണനിലവാര ലാബ് പ്രവർത്തനം ആരംഭിച്ചത്. ഒല്ലൂർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ജോസഫ് ടാജറ്റ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം സിനി പ്രദീപ് കുമാർ, പഞ്ചായത്തംഗങ്ങളായ നളിനി വിശ്വംഭരൻ, പി.എസ്. സജിത്ത്, ലിബി വർഗീസ്, വി.എച്ച്.സി പ്രിൻസിപ്പൽമാരായ ഷീബ പി. മാത്യു, ടിനോ മൈക്കിൾ, ഹെഡ്മിസ്ട്രസ് കെ.എ. ഉഷാകുമാരി എന്നിവർ പങ്കെടുത്തു.