niranjana

തൃശൂർ: സിവിൽ സർവീസ് പരീക്ഷയിൽ 431ാം റാങ്ക് നേടിയ നെല്ലങ്കര വൈലോപ്പിള്ളി നഗറിൽ കൃഷ്ണപ്രഭയിൽ എം.നിരഞ്ജനയുടെ നേട്ടം മൂന്നാംതവണ എഴുതിയ പരീക്ഷയിൽ. ഇ.എസ്.ഐ.സിയിൽ നിന്നും ബ്രാഞ്ച് മാനേജരായി വിരമിച്ച കെ.കെ.മോഹനനും ഏജീസ് ഓഫീസിൽ നിന്നും അക്കൗണ്ട് അസി.ഓഫീസറായി വിരമിച്ച കെ.വി.ശാരദയുടെയും മകളാണ്. കുറ്റുമുക്ക് സന്ദീപനി വിദ്യാനികേതനിലാണ് സ്‌കൂൾ പഠനം. കുസാറ്റിൽ നിന്നും ബി.ടെക്.(സിവിൽ) പഠനത്തിന് ശേഷമാണ് സിവിൽ സർവീസ് പരീക്ഷയ്‌ക്കൊരുങ്ങിയത്. തിരുവനന്തപുരത്താണ് പരിശീലനം നടത്തിയത്. മിഥുൻ കൃഷ്ണയാണ് സഹോദരൻ.

പു​ക​യി​ല​ ​ര​ഹി​ത​ ​ദി​നാ​ച​ര​ണം സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ഇ​ന്ന് ​

തൃ​ശൂ​ർ​:​ ​ലോ​ക​ ​പു​ക​യി​ല​ ​ര​ഹി​ത​ ​ദി​ന​മാ​യ​ ​ഇ​ന്ന് ​പു​ക​വ​ലി​ ​നി​വാ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പു​ക​യി​ല​:​ ​പ​രി​സ്ഥി​തി​ക്കും​ ​ഭീ​ഷ​ണി​ ​എ​ന്ന​ ​സ​ന്ദേ​ശ​വു​മാ​യി​ ​മേ​യ് 31​ ​മു​ത​ൽ​ ​ജൂ​ൺ​ 13​ ​വ​രെ​ ​ര​ണ്ടാ​ഴ്ച​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​ബോ​ധ​വ​ത്ക​ര​ണ​ ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കും.
വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ഉ​പ​ന്യാ​സ​ ​മ​ത്സ​രം,​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള​ ​റീ​ൽ​സ് ​മ​ത്സ​രം,​ ​ഡി​ജി​റ്റ​ൽ​ ​പോ​സ്റ്റ​ർ​ ​മ​ത്സ​രം,​ ​സെ​മി​നാ​റു​ക​ൾ​ ​എ​ന്നി​വ​യും​ ​ന​ട​ത്തു​ന്നു​ണ്ട്.​ ​ആ​രോ​ഗ്യ​വ​കു​പ്പ്,​ ​ദേ​ശീ​യ​ ​ആ​രോ​ഗ്യ​ ​ദൗ​ത്യം​ ​തു​ട​ങ്ങി​യ​ ​ഏ​ജ​ൻ​സി​ക​ൾ​ ​സം​യു​ക്ത​മാ​യാ​ണ് ​പ​രി​പാ​ടി​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ത്.
ദി​നാ​ച​ര​ണ​ത്തോ​ട് ​അ​നു​ബ​ന്ധി​ച്ച് ​മൂ​ന്ന് ​പ​ദ്ധ​തി​ക​ളു​ടെ​ ​പ്ര​ഖ്യാ​പ​ന​വും​ ​ന​ട​ത്തു​മെ​ന്ന് ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​എ​ൻ.​കെ​ ​കു​ട്ട​പ്പ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​പു​ക​യി​ല​ ​ര​ഹി​ത​ ​ദി​നാ​ച​ര​ണ​ത്തി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ചൊ​വ്വാ​ഴ്ച​ ​രാ​വി​ലെ​ 10.30​ ​ന് ​തൃ​ശൂ​ർ​ ​സെ​ന്റ്‌​മേ​രീ​സ് ​കോ​ളേ​ജ് ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ്ജ് ​നി​ർ​വ​ഹി​ക്കും.
മേ​യ​ർ​ ​എം.​കെ​ ​വ​ർ​ഗീ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​ടി.​എ​ൻ​ ​പ്ര​താ​പ​ൻ​ ​എം.​പി,​ ​പി.​ബാ​ല​ച​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​കെ.​ഡേ​വി​സ് ,​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ് ​അ​ഡീ​ഷ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​കെ.​ജെ.​റീ​ന​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.