പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ആംബുലൻസ്. മണലൂർ എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് ആംബുലൻസ് വാങ്ങിയത്. മുരളി പെരുനെല്ലി എം.എൽ.എ ആംബുലൻസിന്റെ ഫ്‌ളാഗ് ഒഫ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിഷ സുരേഷ്, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ചാന്ദിനി വേണു, ജനപ്രതിനിധികളായ ഷാജു അമ്പലത്ത്, ഇ.വി. പ്രബീഷ്, ലീന ശ്രീകുമാർ, ഗ്രേസി ജെയ്ക്കബ്, സി.എച്ച്.സി. സുപ്രണ്ട് ഡോ.സജീത ബീഗം,ഹെൽത്ത് സൂപ്പർവെസർ കെ.എസ്.രാമൻ, ടി.വി ഹരിദാസൻ തുടങ്ങിയവർ പങ്കെടുത്തു.